EBM News Malayalam

ആദ്യമായി ഗുജറാത്തിന് രഞ്ജിട്രോഫി ക്രിക്കറ്റില്‍ കിരീടം

ന്യൂഡല്‍ഹി: രഞ്ജിട്രോഫി ക്രിക്കറ്റില്‍ ആദ്യമായി ഗുജറാത്തിന് കിരീടം. നായകന്‍ പാര്‍ഥിവ് പട്ടേലിന്‍റെ സെഞ്ചുറിയുടെ മികവിലാണ് ഗുജറാത്ത് കന്നി കിരീടം നേടിയത്. വിജയിക്കാന്‍ 312 റണ്‍സ് ബാക്കിനില്‍ക്കേയാണ് ഗുജറാത്ത് ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. 143 റണ്‍സുമായി മധ്യനിരയില്‍ ഉറച്ചുനിന്ന പാര്‍ഥിവ് ആണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. മുംബൈയെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പ്രിയങ്ക ചഞ്ചല്‍ (34), ഭാര്‍ഗവ് മെറയ് (രണ്ട്), സമിത് ഗോഹില്‍ (21), ജുനേജ (54) എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. പാര്‍ഥിവ് പുറത്താകുമ്പോള്‍ ഗുജറാത്ത് ജയിക്കാന്‍ 13 റണ്‍സ് എന്ന നിലയിലായിരുന്നു.

Comments are closed, but trackbacks and pingbacks are open.