EBM News Malayalam

അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ പുതിയ സിനിമയില്‍ ആസിഫ് അലി

അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ പുതിയ സിനിമയില്‍ നായകന്‍ ആസിഫ് അലി. പി പത്മരാജന്‍റെ ചെറുകഥ ആസ്പദമാക്കിയാണ് അരുണ്‍ കുമാര്‍ പുതിയ സിനിമ ഒരുക്കുന്നത്. പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭനാണ് തിരക്കഥ എഴുതുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. ഏപ്രിലോടെയാണ് ഷൂട്ടിംഗ് തുടങ്ങുകയെന്നും അരുണ്‍ കുമാര്‍ അരവിന്ദ് പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.