EBM News Malayalam

അമിത ബിപി കുറയ്ക്കാൻ 5 വഴികൾ അമിത രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്കുചുറ്റും

അമിത ബിപി കുറയ്ക്കാൻ 5 വഴികൾ. അമിത രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്കുചുറ്റും. ലോകത്താകമാനം ഒന്നേകാൽ ബില്യൻ ആളുകൾ അമിത രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. നിശബ്ദനായ കൊലയാളി എന്നാണ് അമിത രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. അമിത ബിപി ഉള്ളവരിൽ ഹൃദയാഘാതം ഹൃദയസ്തംഭനം പക്ഷാഘാതം വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകളും സാധ്യത കൂടുതലാണ്. അതിനാലാണ് നിശ്ചിത ഇടവേളകളിൽ ബിപി പരിശോധിക്കണമെന്ന് പറയുന്നത്.

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിത ബിപി കുറയ്ക്കാൻ സഹായിക്കും. ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബിപി കുറയ്ക്കാനാകും. 1 വ്യായാമം ശീലമാക്കുക ദിവസവും അൽപ്പസമയം ശാരീരിക വ്യായാമം ചെയ്യുന്നത് ബിപി കുറയ്ക്കാൻ സഹായിക്കും. ഇതിനായി വലിയ തോതിലുള്ള വ്യായാമങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട അതു മുടക്കം കൂടാതെ ചെയ്യാവുന്നതുമായ ഏതെങ്കിലുമൊരു വ്യായാമത്തിനായി ദിവസവും 10 മിനിറ്റ് സമയം നീക്കി വച്ചാൽ മതി.

Comments are closed.