EBM News Malayalam

അഭയാര്‍ഥിപ്രശ്നം; ജര്‍മന്‍ ചാന്‍സലറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : അഭയാര്‍ഥിപ്രശ്നത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലിന്‍റെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.  ബ്രിട്ടീഷ്, ജര്‍മന്‍ പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ വിദേശനയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ചൈന അടക്കമുള്ള ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സ്വതന്ത്രവ്യാപാരത്തിനു പകരം സമര്‍ഥമായ വ്യാപാരമാകും തന്‍റെ സര്‍ക്കാരിന്‍റെ നയം. മാന്യമായ വ്യാപാര ഉടമ്പടി സൃഷ്ടിക്കലും അതിര്‍ത്തി ശക്തമാക്കലുമാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.