അടിമലത്തുറയില്‍ എത്തിയ തന്നെ ആരും തടഞ്ഞിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് തോമസ് ഐസക്
കൊച്ചി: അടിമലത്തുറ സന്ദര്‍ശനത്തില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തബാധിതര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്നും അതിന് മാത്രമാണ് മുന്‍ഗണനയെന്നും പറഞ്ഞ അദേഹം രാവിലത്തെ സന്ദര്‍ശനത്തിന്റെ വീഡിയോയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.