EBM News Malayalam

യാത്രാപാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍

വയനാട്: യാത്രാപാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയിലായി. ഇന്ന് പതിനൊന്ന് മണിയോടെയാണ് കണ്ണൂര്‍ തോട്ടട സ്വദേശി ബിനോയി(30) മൈസൂരില്‍ നിന്നും അതിര്‍ത്തി കടന്ന് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയത്.

ആര്യംകാവ് ചെക്ക്‌പോസ്റ്റ് വഴി വരാനുള്ള പാസായിരുന്നു ഇയാള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് തിരുത്തി മുത്തങ്ങ വഴിയാക്കുകയായിരുന്നു. അതേസമയം യാത്രാപാസ് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോളാണ് ഇതുവ്യക്തമായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

Comments are closed.