EBM News Malayalam

മാസ്‌ക് ധരിച്ച് അതിക്രമം : യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ജംഗ്പുര: ദില്ലി ജംഗ്പുരയില്‍ മാസ്‌ക് ധരിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. വീടിന്റെ ബാല്‍ക്കണിയില്‍ മൊബൈലില്‍ വീഡിയോ കണ്ടിരുന്ന യുവതിയെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സോനു എന്ന ഇരുപത്തിമൂന്നുകാരനാണ് അക്രമിച്ചത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ മാസ്‌ക് ധാരി ഭീഷണിപ്പെടുത്തുകയും വീട്ടിലുള്ള പണവും സ്വര്‍ണവും എടിംഎം കാര്‍ഡും അതിന്റെ പിന്‍ നമ്പറും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് യുവതി ശബ്ദമുണ്ടാക്കി നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അതേസമയം മാസ് ധരിച്ചിരുന്നതിനാല്‍ അക്രമിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ദില്ലി പൊലീസ് നാല് സംഘമായി തിരഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സോനു പിടിയിലായത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Comments are closed.