EBM News Malayalam

കൊല്ലത്ത് യുവതിയെ കുത്തിക്കൊന്നു

കൊല്ലം: നഗരപ്രദേശത്ത് തന്നെയുള്ള ഉളിയക്കോവിലിലാണ് യുവതിയെ അയൽ വാസി കുത്തികൊന്നത്.

ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാ ണ് ഇന്നലെ വയറിന്റെ അടിഭാഗത്ത് കുത്തേറ്റ് ചോരവാർന്ന് മരണപ്പെട്ടത്. തടസ്സം പിടിക്കാനെത്തിയ യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റ് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി ക്കു കയാണ്.സംഭവത്തിൽ അയൽവാസി യായ ഉമേഷ് ബാബുവിനെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. വർഷങ്ങളായി മലിനജലം പൊതുവഴിയി ലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ഉമേഷും കൊല്ലപ്പെട്ട അഭിരാമിയുടെ വീടുമായി തർക്കം നില നിന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും മലിനജലം ഒഴുക്കിയത് ചോദ്യം ചെയ്തതാ ണ് ഉമേഷിനെ പ്രകോപിപ്പിച്ചത്. അതേസമയം സ്വയം കുത്തിപരിക്കേല്പിച്ച ഉമേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയാണ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.