ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘മാനഗര’ത്തിന്റെ ഹിന്ദി റീമേക്കുമായി ബോളിവുഡ് അരങ്ങേറ്റത്തിന് വിജയ് സേതുപതി. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഇത്. 2008ല്‍ പുറത്തിറങ്ങിയ ‘തഹാന്’ ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. എന്നാല്‍ മണി രത്നത്തിന്റെ ‘രാവണി’നും (2010) പ്രിയദര്‍ശന്റെ ‘രംഗ്രേസി’നും (2013) ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സന്തോഷ് ശിവന് ആയിരുന്നു.
‘മാനഗര’ത്തില്‍ സുദീപ് കിഷന് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക വിക്രാന്ത് മസ്സേ ആണ്. സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന് ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പേര് ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് പുറത്തുവിടും. അതേസമയം ആമിര്‍ ഖാന് നായകനാവുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യിലൂടെ വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.
പക്ഷേ ആദ്യഘട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രോജക്ടില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. അതേസമയം മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന് ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം ‘ജാക്ക് ആന്‍ഡ് ജില്’ ആണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത്, പുറത്തെത്താനുള്ള ചിത്രം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.