EBM News Malayalam

രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് സൂചന നല്‍കി നടന്‍ വിജയ്.

ചെന്നൈ: തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടതെന്നും ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് ആരാധക സംഘടനയോട് നടന്‍ വിജയ്. സന്നദ്ധസഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആരാധക സംഘടനയോട് വിജയ് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് നിര്‍ദേശം നല്‍കി. ചെന്നൈയിലെ വസതിയിലായിരുന്നു യോഗം.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യം ആരാധക സംഘടന ആവര്‍ത്തിച്ചു. 2021 ല്‍ മത്സരിക്കണമെന്നായിരുന്നു വിജയ് മക്കള്‍ ഇയക്കത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ആദ്യം ഇറങ്ങി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് വിജയ് യോഗത്തില്‍ പറഞ്ഞു. വിജയ് മക്കള്‍ ഇയത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കണമെന്ന് വിജയ് നിര്‍ദ്ദേശിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.