EBM News Malayalam

പൊതുവിപണിയില്‍ പച്ചക്കറി, പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു

കൊച്ചി: കൊവിഡ് പ്രതിസന്ധികള്‍ക്കിടെ പൊതുവിപണിയില്‍ പച്ചക്കറി, പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു. ഇത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കുറവില്‍ പച്ചക്കറി ജനങ്ങളിലേക്കെത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ശ്രമം ആരംഭിച്ചു. ഇന്നലെ മാത്രം 25 ടണ്‍ സവാളയാണ് വിതരണത്തിനായി നാഫെഡ് തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ചിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ ഹോര്‍ട്ടികോര്‍പ്പു വഴി ഇത് വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലേക്കും നാളെ മുതല്‍ ഒരാള്‍ക്ക് ഒരു കിലോ 45 രൂപ നിരക്കില്‍ എന്ന തോതില്‍ ഇത് വിതരണത്തിനെത്തിക്കുമെന്നാണ് വിവരം. മാര്‍ക്കറ്റുകളില്‍ ഇപ്പോഴും 100 രൂപ വരെയൊക്കെയാണ് സവാളയ്ക്ക് വില.

പല പച്ചക്കറികളുടെയും വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ തേയില വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. സവാളയുടെ കാര്യത്തില്‍ നാഫെഡ് വഴി ഇടപെട്ടതുപോലെ പച്ചക്കറികളുടെ കാര്യത്തിലും ഇതരസംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യവുമുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.