EBM News Malayalam

വന്ദേഭാരത് മിഷന്‍ ദൗത്യം : രണ്ടാം ഘട്ടത്തില്‍ ഇന്ന് ഒമാനില്‍ നിന്ന് രണ്ടു വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്ക്

മസ്‌കത്ത്: വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് മസ്‌കറ്റില്‍ നിന്നും രണ്ടു വിമാന സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 350 വിമാനത്തില്‍ 180 മുതിര്‍ന്നവരും ആറ് കുട്ടികളും ഉള്‍പ്പെടെ 186 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ എക്‌സ് 554 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 181 പേരും ഉണ്ടായിരുന്നുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അനുജ് സ്വരൂജ് വ്യക്തമാക്കി. അതേസമയം വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഒന്‍പതു വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ഇതിലൂടെ 1637 പേര്‍ക്ക് നാട്ടില്‍ മടങ്ങിയെത്തുവാന്‍ കഴിഞ്ഞതായും മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

Comments are closed.