EBM News Malayalam

ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ പശുക്കടത്തും ലൗ ജിഹാദും തടയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊൽക്കൊത്ത : ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാത്തെ പശുകടത്തും ലൗജിഹാദും തടയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സംസ്ഥാന സർക്കാരിൻ്റെ പ്രീണന രാഷ്ടീയം കാരണം ലൗ ജിഹാദും പശു കടത്തും തടയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ ഞങ്ങൾ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നു എന്നാൽ അതു ഇവിടെ അരങ്ങേറുന്നു. അതുപോലെ തന്നെ ബംഗാളിൽ ഇപ്പോൾ ദുർഗ പൂജ നിരോധിച്ചിരിക്കുന്നു. ജയ് ശ്രീറാം മുദ്രാവാക്യം നിരോധിക്കാൻ ശ്രമിക്കുകയും ആക്രമണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. ഇവിടെ ഈദിന് പശുവിനെ ബലമായി അറുക്കുകയാണ്. പശുക്കടത്ത് കാരണം ആളുകളുടെ വികാരത്തിന് മുറിവേറ്റിരിക്കുന്നു അദ്ദേഹം വ്യക്തമാക്കി.

Comments are closed.