EBM News Malayalam

ഉണക്ക നെത്തോലി പീരപറ്റിച്ചത്

കൊവിഡ് കാലത്ത് ഊണിനോട് പച്ചമീൻ കൊണ്ടുള്ള കറികൾ ഇല്ല എന്ന വിഷമം മാറ്റാൻ ഉണക്ക നെത്തോലി കൊണ്ടുള്ള ഒരടിപൊളി വിഭവം ആണ് ഇന്ന് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.

ഉണക്ക നെത്തോലി പീരപറ്റിച്ചത് ഉണ്ടാക്കുന്ന വിധം

1. ഉണക്ക നെത്തോലി മീന്‍ -500 ഗ്രാം
2. ചുവന്നുള്ളി -100 ഗ്രാം
3. പച്ച മുളക് -2 എണ്ണം
4. മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
5. മുളക് പൊടി -1 1/2 ടീസ്പൂണ്‍
6. കടുക് – 1 ടീസ്പൂണ്‍
7. വെളുത്തുള്ളി – 3 അല്ലി
8. തേങ്ങ -1 മുറി
9. വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
10. കുരുമുളക് പൊടി – 1ടീസ്പൂണ്‍
11. മുട്ട -1
12. കറിവേപ്പില – 2 ഇതൾ
13. വെളിച്ചെണ്ണ – ആവശ്യത്തിന്
14. ഉപ്പ് – ആവശ്യത്തിന് (മീനിൽ ഉപ്പ് ഉണ്ടെങ്കിൽ വേണ്ട)

പാകം ചെയ്യുന്ന വിധം :

ഉണക്ക നെത്തോലി വെള്ളത്തില്‍ കുറച്ച് സമയം കുതിർത്ത് വയ്ക്കുക. അതിന് ശേഷം വൃത്തിയായി മീന്‍ കഴുകി വയ്ക്കുക ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിന് ശേഷം ചുവന്നുള്ളി അരിഞ്ഞത്‌ , പച്ച മുളക് അറ്റം പിളര്‍ന്നതും,വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കുക അതിലേക്ക് ഉണക്ക നെത്തോലി ചേർക്കുക അതിലേക്ക് ഒരു മുറി തേങ്ങ തിരുമിയത് ,മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അരച്ച അരപ്പ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി കറിവേപ്പില ഇട്ട് വാളന്‍ പുളി പിഴിഞ്ഞതും ചേര്‍ത്തു വറ്റിക്കുക . അതിലേക്ക് കുരുമുളക് പൊടി ചേർത്ത് ചൂടോടെ ഉപയോഗിക്കാം

സോഫി

Comments are closed.