EBM News Malayalam

ടിവിഎസ് അപ്പാച്ചെ RR310 സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

അപ്പാച്ചെ സീരീസ് മോട്ടോര്‍സൈക്കിളുകളുടെ 40 ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചതായി ടിവിഎസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അപ്പാച്ചെ RR310 പതിപ്പിന് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് സമ്മാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ 4-ന് നടക്കുന്ന ഇവന്റ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

എഞ്ചിനിലേ, ഫീച്ചറുകളിലോ മാറ്റം വരുത്താതെ, കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാകും ബൈക്കിനെ വിപണിയില്‍ എത്തിക്കുക. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച അപ്പാച്ചെ RR310 -യെ ടിവിഎസ് അവതരിപ്പിക്കുന്നത്. 2.40 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ ഫീച്ചറുകള്‍ക്ക് ഒപ്പം ഡ്യുവല്‍ടോണ്‍ നിറവും നല്‍കിയാണ് പുതിയ ബിഎസ് VI പതിപ്പിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. റേസിങ് റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങള്‍ക്ക് ഒപ്പം ചുവന്ന നിറത്തിലുള്ള ആക്സന്റുകളും പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ RR310 ബിഎസ് VI മോഡലില്‍ നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയ മോഡലിന്റെ സവിശേഷതയാണ്.

ഇത് റൈഡറിന് സ്പീഡ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ABS സ്റ്റാറ്റസ് തുടങ്ങി വിവിധ വിവരങ്ങള്‍ നല്‍കും. റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി RT-സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, RT-ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്.

ത്രോട്ടില്‍-ബൈ-വയര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി പ്ലസ് (GTT), ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡേ/ നൈറ്റ് മോഡുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയവയാണ് ബൈക്കിലെ മറ്റ് പുതിയ ഫീച്ചറുകള്‍.

ബിഎസ് VI നിലവാരത്തിലുള്ള 312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 33 bhp കരുത്തും, 28 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. കെടിഎം ഡ്യൂക്ക് RC390, കവസാക്കി നിഞ്ച 300, യമഹ R3, ബെനലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.