EBM News Malayalam

യാരിസ് ക്രോസ്ഓവറിന്റെ നവീകരിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍

ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ വ്യത്യസ്ത തലമുറ അവതാരങ്ങളിലാണ് യാരിസ് വിൽക്കുന്നത്. ഇപ്പോൾ യാരിസ് ക്രോസ്ഓവറിന്റെ പുതിയ പേറ്റന്റ് ഇമേജുകൾ ഓൺ‌ലൈനിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് നവീകരിച്ച യാരിസ് ഹാച്ച്ബാക്കിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ചുള്ള സൂചനകൾ നൽകുന്നു.

പരിഷ്ക്കരിച്ചെത്തുന്ന ഇന്ത്യൻ പതിപ്പ് യാരിസ് സെഡാനിലും സമാനമായ മാറ്റങ്ങൾ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ‌വശത്തേക്ക് മോക്കുമ്പോൾ ടൊയോട്ടയുടെ അന്തർ‌ദേശീയ സ്റ്റൈലിംഗാണ് ഹാച്ച്ബാക്ക് പിന്തുടരുന്നത്. ഇത് കൊറോള ആൾട്ടി‌സ്, അവലോൺ പോലുള്ള വിലയേറിയ ഉൽ‌പ്പന്നങ്ങൾക്ക് സമാനമാണ്.

ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പ് രൂപകൽപ്പന പുതിയ ലെക്‌സസ് മോഡലുകളിൽ കാണുന്നതുപോലെ എക്‌സ്-മോട്ടിഫിലെ വിടവ് കുറഞ്ഞ ഗ്രിൽ കൊണ്ട് പൂരകമാണ്. ബമ്പറിന്റെ ഇരുവശത്തുമുള്ള ആർക്ക് ആകൃതിയിലുള്ള ഫോഗ്-ലാമ്പ് ഉൾപ്പെടുത്തൽ പോലും മറ്റ് ടൊയോട്ട ഉൽപ്പന്നങ്ങളിൽ നിന്ന് കടമെടുത്തിരിക്കുന്നു.

പുറകിൽ റാപ്എറൗണ്ട് ടെയിൽ ലാമ്പുകൾ പുതുതലമുറ ഹ്യുണ്ടായി എലൈറ്റ് i20-ക്ക് സമാനമാണ്. എന്നിരുന്നാലും അവ ടെയിൽ‌ഗേറ്റിന്റെ മധ്യഭാഗത്തേക്ക് യോജിക്കുന്നില്ല. മറ്റുള്ളവയിൽ സി-പില്ലറിൽ ഒരു ഫ്ലോട്ടിംഗ് മേൽക്കൂര ഇഫക്റ്റാണ് കാണാൻ സാധിക്കുന്നത്. അലോയ് വീൽ ഡിസൈൻ പേറ്റന്റ് ചിത്രങ്ങളിൽ വളരെ ലളിതമായി കാണപ്പെടുന്നു .പക്ഷേ ഇത് പ്രൊഡക്ഷൻ പതിപ്പിൽ മാറുമെന്ന് കരുതുന്നു.

മറ്റുള്ളവയിൽ സി-പില്ലറിൽ ഒരു ഫ്ലോട്ടിംഗ് മേൽക്കൂര ഇഫക്റ്റാണ് കാണാൻ സാധിക്കുന്നത്. അലോയ് വീൽ ഡിസൈൻ പേറ്റന്റ് ചിത്രങ്ങളിൽ വളരെ ലളിതമായി കാണപ്പെടുന്നു .പക്ഷേ ഇത് പ്രൊഡക്ഷൻ പതിപ്പിൽ മാറുമെന്ന് കരുതുന്നു. ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇത് ഒരു പ്രധാന മിഡ്-ലൈഫ് പരിഷ്ക്കരണമാതിനാൽ മറ്റ് ടൊയോട്ട, ലെക്സസ് ഉൽ‌പ്പന്നങ്ങളുമായി കൂടുതൽ‌ സവിശേഷതകൾ‌ പങ്കുവെച്ചേക്കും. അതായത് അകത്തളത്ത് കാര്യമായ മാറ്റങ്ങൾ‌ ഉണ്ടാകുമെന്ന് അർഥം.

Comments are closed.