EBM News Malayalam

കേന്ദ്രസർക്കാറിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ അതിർത്തികളിൽ കർഷക സമരം ഇന്ന് 100 ദിവസം

ന്യൂഡൽഹി : കേന്ദ്രസർക്കാറിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ രജ്യത്തെ അതിർത്തികളിൽ കർഷക സമരം ഇന്ന് 100 ദിവസം. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് ദില്ലിയിലെ അതിർത്തി പ്രദേശങ്ങളിൽ കർഷക സമരം നടത്തുന്നത്. കൊടും തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കർഷകർ മരിച്ചുവെന്നും .അതുകൊണ്ടു തന്നെ വിവാദ നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കർഷക സംഘടനങ്ങൾ വ്യക്തമാക്കി. ജനുവരി 26 ലെ സംഭവങ്ങൾക്ക് ശേഷം ഇതുവരെ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

അതേസമയം കർഷക പ്രക്ഷോഭത്തിന്റെ പേരില്‍ ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും കര്‍ഷകരെ പിന്തുണച്ച് പാര്‍ട്ടിയുടെ ഒരു ലോക്‌സഭാംഗം ഈ മാസം രാജിവയ്ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എംപിയുടെ പേര് വെളിപ്പെടുത്തിയില്ല. ടികായത് അടക്കമുള്ള നേതാക്കള്‍ ബിജെപി വിരുദ്ധ പ്രചാരണവുമായി രാജ്യത്തുടനീളം സഞ്ചരിക്കും. കര്‍ഷകര്‍ പാര്‍ലമെന്റിലേക്കു പ്രകടനം നടത്തും.

Comments are closed.