EBM News Malayalam

ചരിത്ര പ്രസിദ്ധമായ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകൾക്ക് ശേഷം 10.50 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ക്ഷേത്രത്തിന് മുമ്പിലിരിക്കുന്ന തോറ്റം പാട്ടുകാർ കണ്ണകീ ചരിതത്തിൽ പാടിക്കഴിഞ്ഞാലുടൻ തന്നെ തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ കോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും.

ഇതിനുശേഷം മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ , പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറുകയും സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീപകരും.

കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ് ഈ വർഷം പെങ്കാല അർപ്പണം നടത്തുന്നത് പതിവില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കാല അനുവദിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. 3.40നാണ് പൊങ്കാല നിവേദ്യം. ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി.

സജു.എസ് നെയ്യാറ്റിൻകര

Comments are closed.