തിരുവനന്തപുരം : പേട്ടയില്‍ മോക് പോളിംഗിനിടെ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. തകരാര്‍ കണ്ടെത്തിയ മെഷീനുകള്‍ മാറ്റി പുതിയ മെഷീനുകള്‍ എത്തിച്ച് പോളിംഗ് ആരംഭിച്ചു.
ബൂത്ത് ഏജന്റുമാര്‍ പുതിയ വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. രാവിലെ ആറുമണിയോടെ തന്നെ മോക്ക് പോളിംഗ് ആരംഭിച്ചിരുന്നു. അതേസമയം മന്ത്രി കടകം പള്ളി സുരേന്ദ്രൻ , എംപിമാരായ സുരേഷ് ഗോപി , എൻ.കെ പ്രേമചന്ദ്രൻ എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്തു.
Comments are closed.