EBM News Malayalam

തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നു ; 3000 സാമ്പിളുകള്‍ പരിശോധിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: തിരിച്ചുവരുന്നവരുടെ എണ്ണം കൂടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിക്കാനൊരുങ്ങുകയാണ് കേരളം. പ്രതിദിന പരിശോധനകളുടെ കണക്കില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. എന്നാല്‍ കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ പരിശോധന കുറവെന്ന് പറയാനാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ആരോഗ്യ, പൊലീസ് രംഗത്തുളളവര്‍ അടക്കം മുന്‍ഗണനാ വിഭാഗക്കാര്‍ക്കായുളള സെന്റിനൈല്‍ സര്‍വൈലന്‍സ്, സാധാരണജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്റഡ് ടെസ്റ്റ് എന്നിങ്ങനെ രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കായുളള വ്യക്തിഗത പരിശോധനകള്‍ക്ക് പുറമേ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകള്‍ നടക്കുന്നുണ്ട്.

അതേസമയം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞതോടെ ഇത് ഏറെക്കുറെ ഒഴിവാക്കി. സെന്റിനൈല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ദിനംതോറും ശരാശി 450ഓളം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും നിരീക്ഷണത്തില്‍ കഴിയുന്നവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളില്‍ നിന്നും അടുത്തഘട്ടമായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്.

Comments are closed.