EBM News Malayalam

രണ്ട് കിലോ 200 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ശൂരനാട് : ദീർഘനാളായി കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തെ രഹസ്യവിവര ത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. ശൂരനാട് തെക്ക്, വരട്ട് ചിറ കുറ്റിയിൽ സോമരാജൻ മകൻ 21 വയസ്സുള്ള സുജിത്ത്, തൊടിയൂർ നോർത്ത് അജ്മൽ മൻസിലിൽ സലാം മകൻ 21 വയസ്സുള്ള അജ്മൽ, ഇരവിച്ചിറ കിഴക്ക് കലതിവിള വീട്ടിൽ ജബ്ബാർ മകൻ 21 വയസുള്ള സവാദ് എന്നിവരെ ശൂരനാട് പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ ശ്രീജിത്ത്‌. പി, ചന്ദ്രമോൻ, പ്രോബ്ഷൻ എസ്.ഐ വിപിൻ എ.എസ്. ഐ മാരായ മധു, രാജീവ്‌, റഷീദ്, ഹർഷാദ്, സി.പി.ഒ വിജേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ബൈക്ക് പിൻതുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടികൂടിയത്

മഹി പന്മന

Comments are closed.