EBM News Malayalam

ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെ സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത താമസക്കാര്‍ക്കാര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല.

വിദേശകളാണ് ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നതെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. നിയമലംഘകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കും. ഇഖാമ നിയമ ലംഘകരെയോ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയോ കണ്ടെത്തിയാല്‍ അക്കാര്യം സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഇത്തരക്കാരെ രാജ്യത്തുനിന്ന് പൂര്‍ണമായി ഒഴിവാക്കുന്ന നടപടിയില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.