EBM News Malayalam

ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് ഇതാദ്യമായല്ല; സന്ദീപ് വാര്യർക്ക് മറുപടിയുമായി ആരിഫ് എം.പി

ആലപ്പുഴ: മതാന്ധതയില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച്‌ ആളുകളെ കൊന്നുകളയണ മെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല തന്റേതെന്ന് ആരിഫ് എം.പി.
ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് ആരിഫിനെതിരെ ആരോപണം ഫേസ്ബു ക്കിലൂടെ ഉന്നയിച്ച ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്ക് അതേനാണയ ത്തിൽ തന്നെയാണ് മറുപടി നൽകിയത്.
ആലപ്പുഴയിലെ എസ് ​ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് എം പിയായ ആരിഫിന്റെ എല്ലാ സംരക്ഷണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നായിരുന്നു സന്ദീപ് വാര്യർ ആരോപിച്ചത്. കേരളത്തില്‍ ഇസ്ലാമിക് ഖാലിഫൈറ്റ് സ്ഥാപിക്കാനുളള പോപ്പുലര്‍ ഫ്രണ്ടിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. സംസ്ഥാന പൊലീസിന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ജിഹാദി ഭീകരതക്കെതി രെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും സന്ദീപ്​ വാര്യര്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയെന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണ് ഞാൻ. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റിയതു കൊണ്ടാണ്, ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി എന്നെ നിയോഗിച്ചത്.

ആലപ്പുഴയിലെ ജനങ്ങൾക്ക് എന്നെ അറിയാം. മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല എൻ്റെത്.
സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തു തീർപ്പാക്കു ക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയുമല്ല എന്നെ നയിക്കുന്നത്.

ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോ ടും സമഭാവനയോട് പെരുമാറാൻ ആണ് എന്റെ രാഷ്ട്രീയമെന്നെ പഠിപ്പിച്ചിട്ടുള്ളത്. അത്‌ പാലക്കാട്‌ ഉള്ള സന്ദീപ് വാര്യർക്കു മനസിലാവണമെന്നില്ല. ആലപ്പുഴയിലെ നിങ്ങളുടെ പാർട്ടിയുടെ തന്നെ നേതാക്ക ളോട് ചോദിച്ചാൽ മതി.

കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെ ക്കുറിച്ച് ഒരുവരി പരാമർശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിനു ഇതൊക്കെ മനസിലാകുമോ എന്നറിയില്ല. മനസിലാക്കിയാൽ നല്ലതെന്ന് ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും ആരിഫ് എം.പി അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.