തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെ അഞ്ച് പേര് സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും.
ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായ ഭാഗത്ത് വെളിച്ചം കുറവായതിനാല്‍ നാട്ടുകാര്‍ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ കാലതാമസമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.