പുതിയ പാർലമെന്റ് മന്ദിര കവാടത്തിൽ നിന്ന് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ പ്രതിമ നീക്കി.മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് പ്രതിമ നീക്കിയതെന്നാണ് റിപ്പോർട്ട്. പുതിയ മന്ദിരം പൂർത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ സ്ഥാപിക്കും. നിലവിൽ ഗേറ്റ് നമ്പർ രണ്ടിനും മൂന്നിനും ഇടയിലുള്ള സ്ഥലത്തേക്കാണ് പ്രതിമ മാറ്റി സ്ഥാപിച്ചത്. പാർലമെന്റ് വളപ്പിലെ പ്രധാന ആകർഷണമായ പ്രതിമയ്ക്ക് മുന്നിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങൾ നടക്കാറുള്ളത്.
Comments are closed.