EBM News Malayalam

പെരുവയൽ കാർഷിക വിപണന കേന്ദ്രം 27 ന് നാടിന് സമർപ്പിക്കും

മാവൂർ :- പെരുവയൽ കാർഷിക വിപണന കേന്ദ്രം നാളെ 2020 ഒക്ടോബർ 27 കാലത്ത് 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി നാടിന് സമർപ്പിക്കും.പുവ്വാട്ടുപറമ്പ്- മുണ്ടക്കൽ റോഡിന് സമീപത്തായി പഴയ കാലത്തുണ്ടായിരുന്ന കൃഷി ക്ലിനിക്ക് കാടുകയറി നശിച്ചു കിടക്കുകയായിരുന്നു.ഇത് സംബന്ധിച്ച് നിരവധി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതേ തുടർന്നാണ് കാർഷിക വിപണന കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റീനമുണ്ടേങ്ങാട്ട് മുഖ്യാതിഥിയായി സംബന്ധിക്കും. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൈ.വി.ശാന്ത  ചടങ്ങിൽ അധ്യക്ഷയാകും. പെരുവയൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി ,ബ്ലോക്ക് പഞ്ചായത്തംഗം എം. സുഷമ, ഗ്രാമ പഞ്ചായത്തംഗം എം.മനോഹരൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.