EBM News Malayalam

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു.

"ഭയം അല്ല ജാഗ്രതയാണ് വേണ്ടത്'

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേർക്കാണ് വൈറസ് ബാധ രാജ്യത്ത് സ്ഥിരീകരിച്ചിരി ക്കുന്നത്.
എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് 3,720 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 137 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതോസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,25, 101 ആയി ഉയർന്നങ്കിലും 51 ,784 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ് 44 ,582 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.’1517 രോഗബാധയെ തുടർന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തമിഴ്നാടാണ് 14,753 പോസിറ്റീവ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ 13, 268 പേർക്കും ഡൽഹിയിൽ 12,319 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Comments are closed.