EBM News Malayalam

നയന്ത്രബന്ധത്തിന് ചരിത്രപ്രധാന്യം നൽകി ഇസ്രായേൽ – യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു

അബുദാബി: നയന്ത്രബന്ധത്തിന് ചരിത്രപ്രധാന്യം നൽകി ഇസ്രായേൽ – യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇതിൻ്റെ ഭാഗമായി ചെൽ അവീവിൽ എംബസി ആരംഭിച്ച് പ്രവർത്തനങ്ങൾ യു.എ.ഇ ഊർജിതമാക്കി. അബുദാബിയിൽ ഇസ്രായേലിൻ്റെ എംബസി നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നവെന്ന് ഇസ്രായേൽ പ്രതിനിധി ഈതാൻ നഹെ വെളിപ്പെടുത്തിയിരുന്നു. സ്ഥിരമായ സ്ഥലം കണ്ടെത്തുന്നതു വരെ താൽക്കാലിക സ്ഥലത്താണ് ഇസ്രായേൽ സ്ഥാനപതി കാര്യാലയം പ്രവർത്തിക്കുക.

മുഹമ്മദ് അൽഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡർ .അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച അബ്രഹാം കരാർ പ്രകാരമാണ് യുഎഇ പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്.

അതേസമയം ഇസ്രായേലുമായി സമ്പൂർണ നയന്ത്രം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ ഈജിപ്തിനും ജോർദാനും ശേഷം ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ച മൂന്നാം മുസ്ലിം രാജ്യവും യുഎഇയാണ് ഇവർക്ക് ശേഷം ബഹ്റൈനും സുഡാനും മൊറോക്കോയും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

Comments are closed.