EBM News Malayalam

മകളുടെ പ്രണയ ബന്ധം ഇഷ്ടമില്ലാത്ത പിതാവ് മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്നു

ലക്നൗ : പതിനേഴുകാരി മകളുടെ പ്രണയ ബന്ധം ഇഷ്ടമില്ലാത്ത പിതാവ് മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.

പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സർവേഷ് കുമാർ സമ്മതിച്ചത്.

പ്രദേശവാസിയായ യുവാവുമായുള്ള പ്രണയബന്ധം താൻ എതിർത്തിരുന്നും എന്നാൽ മകൾ ഈ ബന്ധം വീണ്ടും തുടർന്നും ഇതിൻ്റെ വൈരാഗ്യത്തിലാണ് മൂർച്ചയേറിയ ആയുധമുപയോഗിച്ച് മകളുടെ തലയറുത്തതെന്നും സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു. ഞാനാണ് അത് ചെയ്തത് മറ്റാരുമല്ല. മൃതദേഹം വീട്ടിൽ മുറിയിലുണ്ട് – സർവേഷ് കുമാർ പറയുന്നു.

Comments are closed.