EBM News Malayalam

സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു

കോവളം : പൂവാർ ഗവൺമെന്റ് ഹയർസക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കോവളം എം.എൽ.എ എം. വിൻസെന്റ് നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. പൂവാർ ഗവൺമെന്റ് ഹയർസക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ജസ്തി മൈതീൻ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ് കുമാർ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജെ. ലോറൻസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ സലൂജ, എസ്.എം.സി ചെയർമാൻ നവാസ് .എം തുടങ്ങിയവർ പങ്കെടുത്തു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജസ്ലറ്റ് റാണി സ്വാഗതവും എച്ച്.എസ് ഹെഡ്‌മിസ്ട്രസ് പുഷ്പബായി വി.എം നന്ദിയും പറഞ്ഞു.

നിതിലാൽ ബാലരാമപുരം

Comments are closed.