EBM News Malayalam

ഇന്നത്തെ വിഭവം കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചിക്കൻ പൊട്ടിത്തെറിച്ചത്

ഇന്നത്തെ വിഭവം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ചിക്കൻ പൊട്ടിത്തെറിച്ചത് വീട്ടിൽ ഉണ്ടാക്കുന്ന വിധം

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ – 1/2കിലോ
മുളക് പൊടി – ഒരു സ്പൂൺ
കാഷ്മീരി മുളക് പൊടി – രണ്ട് സ്പൂൺ
മഞ്ഞൾ പൊടി – അര സ്പൂൺ
ഗരം മസാലപ്പൊടി – ഒരു സ്പൂൺ
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് – ഒരോ സ്പൂൺ
ഉപ്പ്- പാകത്തിന്
ചെറുനാരങ്ങ – അര
മുട്ട – 1
മൈദ – 2 സ്പൂൺ,

സമ്മൂസ ലീഫ്- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ചിക്കൻ നീളത്തിൽ കട്ട് ചെയ്ത് ചെറുതായി ചപ്പാത്തി കുഴവി ഉപയോഗിച്ച് പ്രസ്സ് ചെയ്യുക. മുളക് പൊടി, മഞ്ഞൾ പൊടി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല പൗഡർ,ഇഞ്ചി, ചെറുനാരങ്ങ , ഉപ്പ് ഇവയല്ലാം നന്നായി മിക്സ് ചെയ്ത് ചിക്കനിൽ പുരട്ടി രണ്ട് മണിക്കൂർ വെക്കുക. ശേഷം മുട്ട മൈദ, ചേർത്ത് ചിക്കനിൽ മിക്സ് ചെയ്യുക. സമ്മൂസ ലീഫ് നീളത്തിൽ കട്ട് ചെയ്ത് നന്നായി അടർത്തുക. ചിക്കൻ സമ്മൂസ ലീഫിൽ നന്നായി പ്രസ്സ് ചെയ്ത് കോട്ട് ചെയ്യുക. ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഫ്രൈ ചെയ്യുക

സോഫിദാസ്

 

Comments are closed.