EBM News Malayalam

മന്ത്രിമാർക്ക് ഇളവ് നൽകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു

തിരുവനന്നപുരം : തോമസ് ഐസക്കിനും ജി സുധാകരനും ഇനി അവസരം നൽകേണ്ടെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിൽ അമ്പരന്നിരിക്കുകയാണ് ആലപ്പുഴയിലെ സിപിഎം നേതൃത്വം. മന്ത്രിമാർക്ക് ഇളവ് നൽകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് മേൽക്കൈ തുടരാൻ തോമസ് ഐസക്കും സുധാകരും വീണ്ടും മത്സരിക്കണം . സിറ്റിംഗ് സീറ്റുകളിലെ വിജയസാധ്യതയ്ക്കും ലാലും മങ്ങലേൽക്കുന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ തീരുമാനിച്ചത്. ജില്ലയിൽ ഇടതുപക്ഷത്തിൻ്റെ വിജയസാധ്യതയ്ക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനമെന്നാണ് ഐസക് – സുധാകര പക്ഷ നേതാക്കൾ പറയുന്നത്.

അമ്പലപ്പുഴയിൽ സുധാകരൻ മാറിയാൽ മുൻ എംപി സിഎസ് സുജാത , സിഐടിയു ജില്ലാ പ്രസിഡൻ്റ് എച്ച്.സലാം എന്നീ പേരുകളാണ് ജില്ലാ നേതൃത്വം നിർദേശിച്ചത്. ഇതിൽ സിഎസ് സുജാതയ്ക്ക് ആണ് സാധ്യതയേറെ. ആലപ്പുഴയിൽ തോമസ് ഐസക് മാറിയാൽ മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരജ്ഞൻ്റെ പേരാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.

അതേസമയം പ്രമുഖരായ മന്ത്രിമാർ ഒഴിവാകുന്നതോടെ ആലപ്പുഴ , അമ്പലപ്പുഴ സീറ്റുകളിൽ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്.ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനാണ് പകരം സാധ്യത. അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകളിൽ യുഡിഎഫിന് വിജയപ്രതീക്ഷ തീരെ കുറവായിരുന്നു. ഐസകും സുധാകരനും മാറുന്നതോടെ സീറ്റ് വേണ്ടെന്ന നേതൃത്വത്തെ അറിയിച്ച് മാറിനിന്ന പല നേതാക്കളും ഇപ്പോൾ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ആലപ്പുഴയിൽ ഡോ. കെഎസ് മനോജ് എന്നത് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴ സീറ്റിനായി പുതിയ സാഹചര്യത്തിൽ നേതാക്കളുടെ തള്ള് കൂടാൻ ഇടയുണ്ട്.

Comments are closed.