ഹൂസ്റ്റന്‍ : ടെക്സസില്‍ അതിശൈത്യം വന്‍ദുരന്തമായി പ്രഖ്യാപിക്കുന്നതിന് അനുമതി നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഫെഡറല്‍ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദര്‍ശിച്ചേക്കും. അതിശൈത്യത്തെ തുടര്‍ന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂര്‍ണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാല്‍ ജലവിതരണവും തകരാറിലാണ്.
അതേസമയം പ്രസിഡന്റിന്റെ നടപടിയെ ഗവര്‍ണര്‍ ആബട്ട് സ്വാഗതം ചെയ്തു. എന്നാല്‍, സംസ്ഥാനത്തെ 254 കൗണ്ടികളില്‍ 77 എണ്ണം മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ചതില്‍ അതൃപ്തി പ്രകടമാക്കി. 190 കൗണ്ടികളിലെ 143 ലക്ഷം ജനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ആര്‍ടിക് ഹിമക്കാറ്റ് മൂലം ടെക്സസില്‍ താപനില ഇപ്പോഴും മൈനസ് 5.5 സെല്‍ഷ്യസാണ്. എണ്ണശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ അവ വന്‍തോതില്‍ പുറംതള്ളുന്ന വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കുന്നതും പ്രശ്നമായി.
എക്സോണ്‍ മൊബീലിന്റെ ഒരു പ്ലാന്റില്‍ നിന്നു മാത്രം ഒരു ടണ്‍ ബെന്‍സീനും 68000 ടണ്‍ കാര്‍ബണ്‍ മോണോക്സൈഡും പുറംതള്ളിയിട്ടുണ്ട്. യുഎസിലെ അതിതീവ്ര കാലാവസ്ഥ, കഴിഞ്ഞ മാസം 20ന് അധികാരമേറ്റ ജോ ബൈഡന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.