EBM News Malayalam

ഡിസംബര്‍ 4 ന് ടെക്‌നോ പോവ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഗെയിമിംഗ് സ്മാർട്ട്ഫോണാണ് ടെക്നോ പോവ. ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ നിരവധി വിപണികളിൽ ഔദ്യോഗികമായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ടെക്നോ ഇപ്പോൾ ഇന്ത്യൻ സ്മാർട്ഫോൺ പ്രേമികൾക്കായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്.

ഫ്ലിപ്കാർട്ടിന്റെ മൈക്രോസൈറ്റ് വിശദാംശങ്ങൾ അനുസരിച്ച്, ഡിസംബർ 4 ന് ടെക്നോ പോവ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് സ്ഥിതീകരിച്ചു. ഇന്ത്യയിൽ ഈ ഫോണിന്റെ വില ഏകദേശം 10,000 രൂപ വിലയ്ക്ക് പ്രതീക്ഷിക്കാം. ഫിലിപ്പീൻസിൽ പി 6,999 (ഏകദേശം 10,700 രൂപ) എന്ന വിലയ്ക്ക് ലഭ്യമാണ്. കൂടാതെ, ടെക്നോ പോവ മാജിക് ബ്ലൂ, സ്പീഡ് പർപ്പിൾ, ഡാസിൽ ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു.

ടെക്നോ പോവ 6.8 ഇഞ്ച് എച്ച്ഡി + ഡോട്ട്-ഇൻ ഡിസ്‌പ്ലേയ്ക്ക് 1600 x 720 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ വരുന്നു. 8 എംപി സെൽഫി ക്യാമറ നിർമ്മിക്കുന്നതിനായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

18W ഡ്യുവൽ ഐസി ഫ്ലാഷ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 mAh ബാറ്ററിയാണ് ആൻഡ്രോയിഡ് 10ൽ പ്രവർത്തിപ്പിക്കുന്നത്. 10 മിനിറ്റ് ചാർജിൽ 20 മണിക്കൂർ വരെ മ്യൂസിക് പ്ലേയ്‌ബാക്ക് ചെയ്യുന്നതിനായുള്ള സമയം ലഭിക്കുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. 13 എംപി പ്രൈമറി ലെൻസ്, 2 എംപി സെക്കൻഡ് സെൻസർ, 2 എംപി തേർഡ് ലെൻസ്, എഐ എച്ച്ഡി ലെൻസ് എന്നിവയാണ് ടെക്‌നോ പോവയിൽ വരുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്.

ഡ്യുവൽ 4 ജി വോൾട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ, എഫ്എം റേഡിയോ, ഒടിജി, ജിപിഎസ്, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.185 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.