EBM News Malayalam

എയര്‍ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം 51 ശതമാനത്തില്‍ നിന്ന് 83.67 ശതമാനമായി ഉയര്‍ത്തി ടാറ്റാ ഗ്രൂപ്പ്

ദില്ലി: എയര്‍ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം 51 ശതമാനത്തില്‍ നിന്ന് 83.67 ശതമാനമായി ഉയര്‍ത്തി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ ഗ്രൂപ്പ് എയര്‍ ഏഷ്യ ബെര്‍ഹാദില്‍ നിന്ന് 276.29 കോടി രൂപയ്ക്ക് 32.67 ശതമാനം ഓഹരി വാങ്ങിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ടാറ്റ സണ്‍സിന് എയര്‍ലൈനില്‍ പങ്കാളിയുടെ ശേഷിക്കുന്ന 16.33 ശതമാനം ഓഹരികളില്‍ കോള്‍ ഓപ്ഷനുമുണ്ട്.

ടാറ്റാ ഈ അവകാശം വിനിയോഗിക്കുമെന്നും അതുവഴി ടോണി ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഗ്രൂപ്പിന് 2021 മധ്യത്തോടെ മൊത്തത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് പുറമെ ഫുള്‍ സര്‍വീസ് വിമാനക്കമ്പനിയായ വിസ്താരയില്‍ 51 ശതമാനം ഓഹരികളും ടാറ്റയ്ക്കുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ടാറ്റ.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.