EBM News Malayalam

എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ

സേലം : എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ. സ്റ്റാലിന്റെ കക്ഷിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപി മാത്രമാണ്. ഡിഎംകെയ്ക്ക് കുടുംബമാണ് പാര്‍ട്ടിയെങ്കില്‍ ബിജെപിക്ക് പാര്‍ട്ടിയാണു കുടുംബമെന്നു തേജസ്വി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള പവിത്രഭൂമിയാണ് തമിഴ്നാട്. തമിഴ്നാടിന്റെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാല്‍ ഹിന്ദുവിരുദ്ധമാണ് ഡിഎംകെ. അവരെ പരാജയപ്പെടുത്തണം. തമിഴും കന്നഡയും നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം ജയിക്കണം. തമിഴ്ജനതയുടെയും ഭാഷയുടെയും ആത്മാവ് പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അധികാരത്തിലിരിക്കുമ്പോള്‍ ഹിന്ദു സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഡിഎംകെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് തേടിയെത്തും. ഇത് അനുവദിക്കരുതെന്നും തേജസ്വി പറയുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.