ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി അടുത്ത തലമുറ വിറ്റാര എസ്യുവിയെ 2021 -ന്റെ തുടക്കത്തിൽ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഗ്രാൻഡ് വിറ്റാര നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനും കമ്പനി ഒരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, പുതിയ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.
ഓഫ്-റോഡ് ശേഷിയുള്ള ഏഴ് സീറ്റർ എസ്യുവിയായി പുതിയ ഗ്രാൻഡ് വിറ്റാര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം നിര സീറ്റുകൾ ചേർക്കുന്നതിന് കമ്പനിക്ക് അഞ്ച് സീറ്റർ വിറ്റാരയുടെ നീളം വർധിപ്പിക്കാൻ കഴിയും.
അടുത്ത തലമുറ മോഡൽ പരമ്പരാഗത XL-7 ഘടന പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്യുവിക്ക് വലിയതും ലാൻഡർ-ഫ്രെയിം ചാസിയും ശരിയായ ഓഫ്-റോഡ് ബയസ്ഡ് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും സ്വീകരിക്കാം.
സുസുക്കി പൊതുവെ നെയിംപ്ലേറ്റുകൾ ഉപേക്ഷിക്കുന്നില്ലെന്നും ഗ്രാൻഡ് വിറ്റാര ബ്രാൻഡ് മരിച്ചിട്ടില്ലെന്നും സുസുക്കി ഓസ്ട്രേലിയ ജനറൽ മാനേജർ മൈക്കൽ പച്ചോട്ട സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ മാരുതി സുസുക്കി അഞ്ച് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മിഡ്-സൈസ് എസ്യുവി, പുതിയ C-സെഗ്മെന്റ് എംപിവി, പുതുതലമുറ വിറ്റാര ബ്രെസ, പുതിയ കോംപാക്ട് ക്രോസ്ഓവർ, അഞ്ച്-ഡോർ ജിംനി എസ്യുവി എന്നിവ കമ്പനി അവതരിപ്പിക്കും.
ആഗോള തലത്തിൽ അവതരിപ്പിക്കുന്ന വിറ്റാര ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ല. പകരം, ടൊയോട്ടയുടെ DNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി MSIL ഒരു പുതിയ മിഡ്-സൈസ് എസ്യുവി പുറത്തിറക്കും.
2022 -ൽ കമ്പനി അടുത്ത തലമുറ വിറ്റാര ബ്രെസ്സയെ അവതരിപ്പിക്കും, ടാറ്റ നെക്സോണിനെ വെല്ലുവിളിക്കാനുള്ള ഒരു പുതിയ കോംപാക്ട് ക്രോസ്ഓവർ 2022 -ന്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്നു. കമ്പനി അഞ്ച് ഡോറുകളുള്ള ജിംനി സിയറയിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്, ഇത് 2022-23 ൽ അവതരിപ്പിക്കും.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.