EBM News Malayalam

വിദ്യാർത്ഥിക്ക് കണ്ണൂരിൽ സദാചാര പോലീസിന്റെ ക്രൂര മർദ്ദനം

കണ്ണൂർ: കണ്ണൂർ ചെണ്ടയോട് സ്വദേശി യായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം ഏറ്റത്.
ഡ്രൈവറുടെ പരിചയത്തിലുള്ള പെൺകുട്ടിക്കൊപ്പം നടക്കുന്നതിൽ പ്രകോപിതാനായാണ് വിദ്യാർത്ഥിയെ ക്രൂരമർദനത്തിന് ഇരയാക്കിയതെന്നാണ് ലഭ്യമായ വിവരം.ഇന്നലെ ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് പെൺകുട്ടിക്കൊപ്പം നടന്നു വരുന്ന വഴിയാണ് ഓട്ടോ ഡ്രൈവർ വിനീഷ് കുട്ടിയെ നഗര മധ്യത്തിൽ വച്ച്  ക്രൂരമായി മർദ്ദിച്ചത്.
ആക്രമണത്തിന് ഇരയായ ചെണ്ടയോട് സ്വദേശിയുടെ മാതാപിതാക്കൾ പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഷിബു കൂട്ടുംവാതുക്കൽ

 

Comments are closed.