EBM News Malayalam

കോവിഡിന്റെ ഭീതിയിലും ചാത്തന്നൂർ വേളമാനൂരിൽസി പിഎംനേതാവിന്റെ ലൈംഗികാതിക്രമം ; പരാതിഒത്ത് തീർപ്പാക്കാൻ സിപിഎംശ്രമം

"21.05 2020-ൽ രാവിലെ 11 മണിക്ക് പാരിപ്പള്ളി സ്റ്റേഷനിൽ കേസ് ഒത്തു തീർപ്പാക്കാൻ വിളിച്ചിരുന്നെന്നും എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു'

ചാത്തനൂർ: ചാത്തന്നൂർ വേളമാനൂർ സ്വദേശിനിയായ വീട്ടമ്മയാണ് സിപിഎം നേതാവിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത്.
സിപിഎം നേതാവും സഹകരണ ബാങ്ക് ഉദ്യോഗസ്ഥനുമായ വേളമാനൂർ സ്വദേശി തന്നെ നിരന്തരം ശല്യം ചെയ്യുന്നതായും അപമര്യാദയാ യി പെരുമാറുകയും ചെയ്യുന്നതായാണ് പരാതി.
സമീപത്തെ സ്കൂളിൽ താൽകാലിക ജോലിയുള്ള യുവതിയുടെ ജോലി തന്റെ പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ച് കളയുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് ഇയാൾ കാറിൽ വന്ന് ശല്യപ്പെടുത്തു കയും,നിരന്തരം ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. അതിനു ശേഷം കഴിഞ്ഞ 17ന് ജംഗ്ഷനിലെ കടയിലേക്കു പോയ തന്നെ കാറിൽ വന്ന് ശല്യപ്പെടു ത്തുകയും കാറിൽ കയറി തന്റെ കൂടെ വരാൻ നിർബന്ധിക്കുകയും വിസമ്മതിച്ച യുവതിയെ അസഭ്യം പറയുകയും കൈയിൽ കടന്നു പിടിക്കുകയും ചെയ്തു. കൈതട്ടിമാറ്റി ഓടി വീട്ടിലെ ത്തിയ പരാതിക്കാരി ഭർത്താവിന്റെ അടുത്ത് വിവരം പറഞ്ഞു . അടുത്ത ദിവസം ഇത് ചോദിക്കാൻ ചെന്ന ഭർത്താവിനെ വേളമാനൂരിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാ ണ് പരാതിയിൽ പറയുന്നത് .

ഈ സിപിഎം നേതാവ് മാസങ്ങൾക്ക് മുമ്പ് പരവൂരിൽ വക്കീൽ ഓഫിസിൽ വച്ച് ഒരു വീട്ടമ്മ യെ അതിക്രൂരമായി മർദിച്ച കേസിലും പ്രതിയാണ് . ഈ കേസിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി വിചാരണ നടന്നു കൊണ്ടിരിക്കെയാണ് സ്ത്രീളോട് അപമര്യാദയായി പെരുമാറിയ കേസിൽ വീണ്ടും പ്രതി സ്ഥാനത്ത് വന്നിരിക്കുന്നത്.

“മുഖ്യമന്ത്രിയുടെ സത്പ്രവർത്ത നങ്ങൾക്ക് വിഘാതമായി പാർട്ടിയിലെ ചില നേതാക്കന്മാർ. അവർക്ക് എന്താ കൊമ്പുണ്ടോ,ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിൽ അമരുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ “.

Comments are closed.