EBM News Malayalam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളില്‍ 20 ബേസിസ് പോയിന്റാണ് മാറ്റം. മെയ് മാസത്തിലാണ് ഇതിന് മുന്‍പ് പലിശ നിരക്കില്‍ ബാങ്ക് മാറ്റം വരുത്തിയത്. സെപ്തംബര്‍ പത്ത് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള പദ്ധതിക്ക് 2.9 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 46 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.9 ശതമാനമാണ് പലിശ.

180 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.9 ശതമാനമാണ് പലിശ. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളില്‍ 5.1 ശതമാനം പലിശ ലഭിക്കും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ 5.3 ശതമാനവും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ 5.4 ശതമാനം രൂപയും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് വരെ അധിക പലിശ ലഭിക്കും. ഇവര്‍ക്ക് 3.4 ശതമാനം മുതല്‍ 6.2 ശതമാനം വരെയാണ് ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കുന്നത്.

 

Comments are closed.