EBM News Malayalam

സൗദി തൊഴില്‍ വിസയുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇഖാമ പുതുക്കാം

റിയാദ്: സൗദി തൊഴില്‍ വിസയുള്ള, വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗദി ജവാസത്തിന്റെ (പാസ്‌പോര്‍ട്ട് വിഭാഗം) അബ്ഷീര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇഖാമ പുതുക്കാനും റീ എന്‍ട്രിയുടെ കാലാവധി നീട്ടാനും സാധിക്കുമെന്ന് ജവാസത്ത് സാങ്കേതിക വിഭാഗം ഉപ മേധാവി ജനറല്‍ ഖാലിദ് അല്‍സൈഹാന്‍ അറിയിച്ചു.

അബ്ഷിര്‍ പോര്‍ട്ടലില്‍ പുതുതായി ഉള്‍പ്പെടുത്തിയ 12 സര്‍വിസുകളില്‍ രണ്ടെണ്ണം ഇതിനുള്ളതാണെന്നും ജവാസത്ത് ഓഫീസില്‍ നേരിട്ട് ഹാജരാവാതെ തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അബ്ഷിര്‍ വഴി നേടാനാവും.

അവധിക്ക് നാടുകളില്‍ പോയി അവിടെ താമസിക്കുന്നവര്‍ക്ക് അവിടെ കഴിഞ്ഞുകൊണ്ട് തന്നെ ഇഖാമ പുതുക്കാനും റീഎന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും കഴിയുന്നത് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സര്‍വിസുകളാണെന്നും അദ്ദേഹം പറഞ്ഞു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.