EBM News Malayalam

സാംസങ് ഗാലക്സി എ 31യുടെ വില ഇന്ത്യയില്‍ വീണ്ടും കുറച്ചു

സാംസങ് ഗാലക്‌സി എ 31യുടെ (Samsung Galaxy A31) വില ഇന്ത്യയിൽ വീണ്ടും കുറച്ചിരിക്കുകയാണ്. ഈ വർഷം ജൂണിൽ 21,999 രൂപയ്ക്കാണ് 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്. അതിനുശേഷം, രാജ്യത്ത് ഒന്നിലധികം വിലക്കുറവുകൾ ഈ സ്മാർട്ഫോണിന് ലഭിച്ചിട്ടുണ്ട്. അവസാനമായി ഈ ഹാൻഡ്‌സെറ്റിന് 19,999 രൂപ വിലയിലാണ് വിപണിയിൽ ലഭ്യക്കിയിരിക്കുന്നത്.

ഇന്ത്യയിൽ 6 ജിബി + 128 ജിബി സ്റ്റോറേജ് സാംസങ് ഗാലക്‌സി എ 31 മോഡലിന് 17,999 രൂപ വില കുറച്ചതായി കമ്പനി അറിയിച്ചു. ഇതിനർത്ഥം അവസാനമായി 2,000 രൂപ വിലകുറവ് ഈ മോഡലിന് നൽകിയെന്നാണ്. സാംസങ് ഗാലക്‌സി എ 31 ആമസോൺ വഴി ഈ പുതിയ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് ഓപ്പറ ഹൗസ്, സാംസങ് ഡോട്ട് കോം, മറ്റ് പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലുടനീളം ഈ പറഞ്ഞ വിലകുറവിൽ സാംസങ് ഗാലക്‌സി എ 31 ലഭ്യമാണ്. ഡിസ്ട്രിബൂഷൻ പാർട്ണർമാരിലും കമ്പനിയുടെ ഓൺലൈൻ വെബ്സൈറ്റിലുടനീളം സാംസങ് പുതിയ വില അവതരിപ്പിക്കും. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു.

6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് സാംസങ് ഗാലക്‌സി എ 31ൽ അവതരിപ്പിക്കുന്നത്. ഈ ഫോണിന് 6 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 65 SoC പ്രോസസറും വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി എ 31ന് വരുന്നത്.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന സാംസങ് ഗാലക്‌സി എ 31 ൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഗാലക്‌സി എ 31 ന് മുൻവശത്ത് 20 മെഗാപിക്സൽ സ്‌നാപ്പർ സെൽഫികൾ പകർത്തുവാൻ ഉൾപ്പെടുത്തിയിരിക്കുന്നു.

15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 31ൽ വരുന്നത്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിലുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.