ഇന്ന് റിപ്പബ്ലിക് ദിനം ; റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തില്‍ സിനിമയും പ്രഖ്യാപിച്ചു
രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതേ പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു. റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സിനിമ. സായ് ധരം തേജയാണ് സിനിമയില്‍ നായകന്. ദേവ കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് ആശംസയുമായി ഒട്ടേറേ പേര് രംഗത്ത് എത്തിയിട്ടുണ്ട്.
ജെ ഭഗവാന്, ജെ പുല്ല റാവു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ജനാധിപത്യം യഥര്‍ഥത്തില്‍ എന്താണ് എന്ന സംഭാഷണങ്ങളോടെയാണ് സായ് ധരം തേജ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സായ് ധരം തേജ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു ഐഎസ് ഓഫീസറായിട്ടാണ് സായ് ധരം തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.