EBM News Malayalam

കര്‍ഷകര്‍ക്ക് ആശ്വാസം : റബര്‍ വില കഴിഞ്ഞ ദിവസം വില 150ല്‍ എത്തി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി കഴിഞ്ഞ ദിവസം വില 150ല്‍ എത്തി. വിദേശത്ത് ഉല്‍പ്പാദനം കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ നേട്ടമായത്. റബര്‍ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും രംഗത്തെത്തി. 2017 ലാണ് ഇതിന് മുന്‍പ് റബറിന് 150 രൂപയിലെത്തിയത്.

പിന്നീട് പലപ്രാവശ്യം 110 ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞയാഴ്ച 140 നും 145 നും ഇടയിലായിരുന്നു ആര്‍എസ്എസ് 4 നും ആര്‍എസ്എസ് 5 നും വില. പ്രതികൂല കാലാവസ്ഥമൂലം തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ റബര്‍ ഉല്‍പാദനത്തിലും വന്‍ ഇടിവുണ്ടായി. ചില രാജ്യങ്ങളില്‍ കൊവിഡ് കാരണം തൊഴിലാളി ക്ഷാമം നേരിടുന്നു. ലോക്ഡൗണില്‍ പൊതുഗതാഗതം ഇല്ലാത്തതിനെത്തുടര്‍ന്നാണ് സ്വാകാര്യവാഹനങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.