EBM News Malayalam

ലോകകപ്പ് നേടിയ ശേഷം അടുത്ത മൂന്ന് ദിവസം ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഉത്തപ്പ

ബംഗളൂരു: ലോകകപ്പ് നേടിയ ശേഷം അടുത്ത മൂന്ന് ദിവസം ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആവേശം അത്രത്തോളമുണ്ടായിരുന്നുവെന്നും പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് റോബിന്‍ ഉത്തപ്പ.

”ലോകകപ്പ് ജയിച്ച ശേഷം തുടര്‍ച്ചയായി മൂന്നു ദിവസം എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ആവേശം തുടക്കത്തില്‍ ഞങ്ങളെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ചതോടെ പരമാനന്ദത്തിലെത്തി. ഇന്ത്യയില്‍ ലഭിച്ച സ്വീകരണം അതിഗംഭീരമായിരുന്നു. ആ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനൊപ്പമായിരുന്നു മുംബൈ നഗരം. വാംഖഡെ സ്റ്റേഡിയത്തില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ക്ക് ആകെ വിശന്നിരുന്നു.

എന്നാല്‍ ഊര്‍ജം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആരാധകര്‍ പഴങ്ങളും ചോക്ലേറ്റും വെള്ളക്കുപ്പികളും ഞങ്ങള്‍ക്കു നേരെ എറിഞ്ഞു. ഞങ്ങള്‍ മഴ നനഞ്ഞു, ചൂടും തണുപ്പും മുംബൈയില്‍ അനുഭവിച്ചു. ലോകകപ്പ് നേട്ടത്തെ ഏത് തരത്തില്‍ വിശദീകരിക്കണമെന്ന് അറിയില്ല. ഒരു കായിക താരമെന്ന നിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഭവം അതായിരുന്നു.” എന്ന് ഉത്തപ്പ ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു.

Comments are closed.