EBM News Malayalam

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തില്‍ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഇല്ല

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തില്‍ പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. എന്നാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം തുടരുന്നതാണ്. എന്നാല്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും.

അതേസമയം ആരോഗ്യ, പൊലീസ് രംഗത്തുളളവര്‍ അടക്കം മുന്‍ഗണനാ വിഭാഗക്കാര്‍ക്കായുളള സെന്റിനൈല്‍ സര്‍വൈലന്‍സ്, സാധാരണജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്റഡ് ടെസ്റ്റ് എന്നിങ്ങനെ രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കായുളള വ്യക്തിഗത പരിശോധനകള്‍ക്ക് പുറമേ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകള്‍ നടക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാള്‍ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Comments are closed.