EBM News Malayalam

കൈമനം ഗാന്ധിസ്മ്യതി മന്ദിരം പുനർ നിർമ്മാണം ; ജില്ലാകളക്ടർ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : കരമന – കളിയിക്കാവിള ദേശീയപാതയിൽ കൈമനത്ത് ഉണ്ടായിരുന്ന ഗാന്ധി സ്മ്യതി മന്ദിരം പുനർനിർമ്മിക്കാൻ സർക്കാർ സ്ഥലം അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാകളക്ടർക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

അഞ്ച് വർഷങ്ങൾക്കു മുമ്പാണ് കരമന – പ്രാവച്ചമ്പലം റോഡ് പണിയുടെ ഭാഗമായി ഗാന്ധിമന്ദിരം പൊളിച്ചു നീക്കിയത്. ഗാന്ധിജിയുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമജ്ജനം ചെയ്യാൻ കൊണ്ടുപോകുന്ന വഴിയിൽ പഴയ വഴിയമ്പലമായിരുന്ന ഇവിടെ ഇറക്കി പുഷ്പാർച്ചന നടത്തിയിരുന്നു. അങ്ങനെയാണ് വഴിയമ്പലം ഗാന്ധിസ്മ്യതി മന്ദിരമായത്.

ഗാന്ധിമന്ദിരം പുനർനിർമ്മിക്കാൻ മൂന്ന് സെന്റ് ഭൂമി കൈമനം ബി എസ് എൻ എൽ വളപ്പിൽ നിന്നും സർക്കാർ കണ്ടെത്തിയിരുന്നു. ഇവിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. പൊതു പ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.