ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നൽകരുതെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
അവധി കാലാവധിക്ക് ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന വ്യവസ്ഥയിലാണ് പുതിയ തീരുമാനം.
ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്തോ, സ്വദേശത്തോ മറ്റ് ജോലിക്ക് പോയ ശേഷം അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ചീഫ് ഓഫീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്നും സിഎംഡി അറിയിച്ചു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റോഫീസർമാർ പുന:പ്രവേശനം നൽകുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ്. അതിനാൽ ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന: പ്രവേശനം നൽകുന്ന യൂണിറ്റോഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
*കെഎസ്ആർടിസിയിൽ ദീർഘാവധി കഴിഞ്ഞ് പുന: പ്രവേശനത്തിന് ഇനി മുതൽ ചീഫ് ഓഫീസിന്റെ അനുമതി വേണം*
ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നൽകരുതെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
അവധി കാലാവധിക്ക് ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന വ്യവസ്ഥയിലാണ് പുതിയ തീരുമാനം.
ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്തോ, സ്വദേശത്തോ മറ്റ് ജോലിക്ക് പോയ ശേഷം അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരെ ചീഫ് ഓഫീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുന:പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്നും സിഎംഡി അറിയിച്ചു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റോഫീസർമാർ പുന:പ്രവേശനം നൽകുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനവുമാണ്. അതിനാൽ ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന: പ്രവേശനം നൽകുന്ന യൂണിറ്റോഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Comments are closed.