EBM News Malayalam

രാജ്യം സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോള്‍ മോറട്ടോറിയം കാലയളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി ആര്‍ബിഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ ലോകം സാമ്പത്തീക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ഇതിന്റെഭാഗമായി രാജ്യവും സാമ്പത്തീക പ്രതിസന്ധി നേരിടുന്നതായും വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്തദാസ്. തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം ലഭിക്കുന്നതിനായി ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം പോലും നെഗറ്റീവ് ആകുന്ന സാഹചര്യത്തില്‍ ആര്‍ബിഐ മോറട്ടോറിയം കാലയളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

അതേസമയം ഈ മാസം അവസാനം വരെയായിരുന്നു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വായ്പാ തിരിച്ചടവിന് ആറു മാസത്തെ സാവകാശം കിട്ടും. കൂടാതെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തി. തുടര്‍ന്ന് വായ്പാ നിരക്കുകളും വായ്പയുടെ പലിശനിരക്കും കുറയും. ബാങ്കുള്‍ക്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

4.4 ശതമാനത്തില്‍ നിന്നും 4 ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ആയും കുറച്ചു. 2020-21 കാലത്ത് ജിഡിപിയിലെ നെഗറ്റീവായി തുടരുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ചില്‍ 90 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയതിന് പിന്നാലെയായിരുന്നു 3.75 ശതമാനമായി റിവേഴ്സ് റിപ്പോ നിരക്ക് പുതുക്കി നിശ്ചയിച്ചത്.

മാര്‍ച്ചില്‍ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. വ്യവസായിക വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മാര്‍ച്ചില്‍ അടിസ്ഥാന വ്യവസായ ഉല്‍പ്പാദനത്തില്‍ 6.5 ശതമാനം കുറവാണ് വന്നത്. വ്യാവസായിക വളര്‍ച്ചാ നിരക്കാകട്ടെ 17 ശതമാനവും കുറഞ്ഞു. മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഏപ്രിലില്‍ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവ് വരുമെന്നാണ് വിലയിരുത്തുന്നത്.

Comments are closed.