EBM News Malayalam

രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആലിയ ഭട്ട് ആണ് നായിക. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്.

അജയ് ദേവ്ഗണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സമുദ്രക്കനിയും ചിത്രത്തിലുണ്ട്.ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.